Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Biswa Sarma

വിദ്വേഷപ്രസംഗം; ഹിമന്ത ബിശ്വ ശർമയ്ക്ക് ഹൈക്കോടതി നോട്ടീസ്

ഗോ​​ഹ​​ട്ടി: വി​​ദ്വേ​​ഷ പ്ര​​സം​​ഗ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ആ​​സാം മു​​ഖ്യ​​മ​​ന്ത്രി ഹി​​മ​​ന്ത ബി​​ശ്വ ശ​​ർ​​മ​​യ്ക്ക് ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി നോ​​ട്ടീ​​സ് അ​​യ​​ച്ചു. മൂ​​ന്നു പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​ക​​ളി​​ലാ​​ണ് നോ​​ട്ടീ​​സ്.

കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നും ഡി​​ജി​​പി​​ക്കും ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​ശു​​തോ​​ഷ് കു​​മാ​​ർ, ജ​​സ്റ്റീ​​സ് അ​​രു​​ൺ ദേ​​വ് ചൗ​​ധ​​രി എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് നോ​​ട്ടീ​​സ് അ​​യ​​ച്ചി​​ട്ടു​​ണ്ട്.

ഏ​​പ്രി​​ൽ 21നു ​​കോ​​ട​​തി വാ​​ദം കേ​​ൾ​​ക്കും. മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ മ​​നു അ​​ഭി​​ഷേ​​ക് സിം​​ഗ്‌​​വി, ച​​ന്ദ​​ർ ഉ​​ദ​​യ് സിം​​ഗ്, മീ​​നാ​​ക്ഷി അ​​റോ​​റ എ​​ന്നി​​വ​​രാ​​ണ് ഹ​​ർ​​ജി​​ക്കാ​​ർ​​ക്കു വേ​​ണ്ടി ഹാ​​ജ​​രാ​​യ​​ത്.

Latest News

Corehub Up